പാപ്പിനിശ്ശേരി: കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ പാപ്പിനിശ്ശേരി ഉപജില്ലാ സമ്മേളനം പ്രൗഢമായി നടന്നു. ജില്ലാ സെക്രട്ടറി എം. പ്രസാദ് മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷൻ കെ.പി. അരുൺ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം കെ. ഷെജു മാസ്റ്റർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സംഘടനാ ഡയറിയുടെ വിതരണം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ.വി. പ്രജിത്ത് മാസ്റ്റർ നിർവ്വഹിച്ചു. ടി.വി. മനോജ് മാസ്റ്റർ, വി.ഐ. രാകേഷ് മാസ്റ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
എൽ.പി. വിഭാഗം വിദ്യാർത്ഥികൾക്കായി ജനുവരി 28-ന് സംസ്കൃതം കലാമേള സംഘടിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു. ഉപജില്ലാ സെക്രട്ടറി ടി.വി. അമൃത ടീച്ചർ സ്വാഗതവും ട്രഷറർ കെ. സൗമ്യ ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

