കണ്ണൂർ: തോട്ടടയിൽ ബൈക്ക് അപകടം; വിദ്യാർത്ഥി മരിച്ചു

Kannadiparamba online news

കണ്ണൂർ: സ്കൂട്ടർ നിർത്തിയിട്ട ടിപ്പർ ലോറിയുടെ പിന്നിലിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ എസ്.എൻ കോളേജിലെ ബി.എസ്.സി ബോട്ടണി മൂന്നാം വർഷ വിദ്യാർത്ഥി അഖിലേഷ് രവീന്ദ്രനാണ് (21) മരിച്ചത്.

തലശ്ശേരി തിരുവങ്ങാട് സ്വദേശിയാണ് അഖിലേഷ്. തോട്ടടയിൽ വെച്ചാണ് അപകടമുണ്ടായത്. ബുധനാഴ്ച (ഇന്നലെ) എടക്കാട് വെച്ച് അഖിലേഷ് സഞ്ചരിച്ച ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഖിലേഷിനെ ഉടൻതന്നെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് അന്ത്യം സംഭവിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!