കണ്ണൂർ: കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി എഫ്.എസ്.ടി.പി (FSTP), എസ്.ടി.പി (STP) എന്നിവിടങ്ങളിലെ മലിനജല ശേഖരണത്തിനായി ആധുനിക സക്ഷൻ മെഷീൻ വാഹനം സജ്ജമായി. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം മേയർ അഡ്വ. പി. ഇന്ദിര നിർവ്വഹിച്ചു.
നഗരത്തിലെ മലിനജല സംസ്കരണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ആധുനിക സക്ഷൻ മെഷീൻ ഉൾപ്പെടുത്തിയ വാഹനം കോർപ്പറേഷൻ സ്വന്തമാക്കിയത്. ഇത് മലിനജലം സുരക്ഷിതമായി ശേഖരിക്കാനും പ്ലാന്റുകളിൽ എത്തിക്കാനും സഹായിക്കും.
ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്ക്, ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, വിവിധ കൗൺസിലർമാർ, കോർപ്പറേഷൻ ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

