കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് വാരം റോഡ് ശ്രീ മുത്തപ്പൻ ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയിൽ ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.
വാരം റോഡ് കുഞ്ഞമ്മസ്മാരക വായനശാലയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കണ്ണാടിപ്പറമ്പ് ടൗൺ ചുറ്റി വാരം റോഡ് ജംഗ്ഷനിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുയോഗത്തിൽ ഡി.വൈ.എഫ്.ഐ മയ്യിൽ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ രനിൽ നമ്പ്രം പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
നാടിന്റെ ഐക്യവും മതസൗഹാർദ്ദവും നിലനിൽക്കുന്ന ക്ഷേത്ര പരിസരങ്ങളിൽ ബോധപൂർവ്വം വർഗ്ഗീയ അജണ്ടകൾ നടപ്പിലാക്കാനുള്ള നീക്കമാണ് നടന്നതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ അഭിജിത്ത് പി.പി. സ്വാഗതം ആശംസിച്ചു. കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ നിതിൻ കെ. അധ്യക്ഷത വഹിച്ചു. പുരോഗമന പ്രസ്ഥാനത്തിന്റെ നേതാവ് സഖാവ് ടി. അശോകനും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

