പഴയങ്ങാടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വെങ്ങരയിലെ സഹോദരങ്ങളുടെ മക്കൾ കുടുംബത്തിനും നാടിനും അഭിമാനമായി. വെങ്ങര സ്വദേശികളായ ബി.പി. ദിലീപിന്റെ മകൾ ഇഹ ലക്ഷ്മി ദിലീപും ബി.പി. പ്രദീപന്റെ മകൾ നന്ദിത പ്രദീപുമാണ് വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടി തിളങ്ങിയത്.
മാടായി ജി.ജി.എച്ച്.എസ്.എസ് (GGHSS Madayi) വിദ്യാർത്ഥിനിയായ നന്ദിത പ്രദീപ് ഹൈസ്കൂൾ വിഭാഗം ഉറുദു പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട് എന്നീ രണ്ടിനങ്ങളിലാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്.
കാസർകോട് പിലിക്കോട് സി.കെ.എൻ.എസ് ജി.എച്ച്.എസ്.എസ് (CKNS GHSS Pilicode) വിദ്യാർത്ഥിനിയായ ഇഹ ലക്ഷ്മി ദിലീപ് ഹയർ സെക്കൻഡറി വിഭാഗം ഉറുദു ഗസൽ, മാപ്പിളപ്പാട്ട്, സംഘഗാനം എന്നീ മൂന്നിനങ്ങളിൽ എ ഗ്രേഡ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഒരേ കുടുംബത്തിൽ നിന്നുള്ള രണ്ടു പേർ സംസ്ഥാന തലത്തിൽ ഉന്നത വിജയം നേടിയതിന്റെ ആവേശത്തിലാണ് വെങ്ങരയിലെ നാട്ടുകാരും ബന്ധുക്കളും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

