കണ്ണൂർ : പാലത്തായി യു.പി. സ്കൂൾ പ്രധാനാധ്യാപകനും കെ.പി.എസ്.ടി.എ (KPSTA) ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ പി. ബിജോയ് (50) അന്തരിച്ചു. മികച്ച അധ്യാപകനും സംഘാടകനുമായിരുന്ന അദ്ദേഹം കണ്ണൂരിലെ ഹിന്ദി അധ്യാപകർക്കുള്ള പരിശീലന പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു.
നഗരസഭ മുൻ വൈസ് ചെയർമാൻ എം.കെ. പത്മനാഭൻ മാസ്റ്ററുടെയും പാലത്തായി യു.പി. സ്കൂൾ റിട്ട. അധ്യാപിക എം.പി. തങ്കത്തിന്റെയും മകനാണ്.
കുടുംബം: ഭാര്യ: ഷമീന (അധ്യാപിക, പാലത്തായി യു.പി. സ്കൂൾ).
മക്കൾ: അഞ്ജസ് ജോയി (വിദ്യാർത്ഥി, കുസാറ്റ്), അൻവിത (വിദ്യാർത്ഥിനി, രാജീവ് ഗാന്ധി ഹയർ സെക്കൻഡറി).
സഹോദരങ്ങൾ: ശ്രേയ (അസി. പ്രൊഫസർ, എസ്.എൻ കോളേജ് കണ്ണൂർ), പരേതനായ ബിജിത്ത്.
സഹോദരി ഭർത്താവ്: ഡോ. പ്രമോദ് (ബോട്ടണി വിഭാഗം, കാലിക്കറ്റ് സർവകലാശാല).
പൊതുദർശനം:
മൃതദേഹം രാവിലെ 10 മണി മുതൽ 11 മണി വരെ പാലത്തായി യു.പി. സ്കൂളിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

