കണ്ണൂർ: മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി മുഴക്കി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതിക്കായി കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
തട്ടിപ്പ് രീതി ഇങ്ങനെ:
പരാതിക്കാരന്റെ പേരിൽ മണി ലോണ്ടറിംഗ് (കള്ളപ്പണം വെളുപ്പിക്കൽ) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന് തുടക്കം. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന വ്യാജേന പ്രതി പരാതിക്കാരനെ വാട്സ് ആപ്പ് വീഡിയോ കോളിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നിങ്ങൾ ‘ഡിജിറ്റൽ അറസ്റ്റിലാണെന്ന്’ അറിയിക്കുകയും വ്യാജ രേഖകൾ കാണിച്ച് ഭയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു.
വിവരങ്ങൾ കൈമാറാം:
പോലീസ് പുറത്തുവിട്ട ഫോട്ടോയിലുള്ള വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
• സൈബർ ക്രൈം പോലീസ് സ്റ്റേഷൻ കണ്ണൂർ സിറ്റി: 9497927694
• ഇൻസ്പെക്ടർ ഓഫ് പോലീസ്: 9497975778
• പോലീസ് സബ് ഇൻസ്പെക്ടർ: 9497935446
• E-Mail ID: cyberpsknr.pol@kerala.gov.in
ഡിജിറ്റൽ അറസ്റ്റ് എന്നൊരു രീതി നിയമപരമായി നിലവിലില്ലെന്നും ഇത്തരം കോളുകൾ വന്നാൽ ഭയപ്പെടാതെ പോലീസിനെ അറിയിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

