കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സൗഹൃദം നടിച്ച് ബൈക്കിൽ തട്ടികൊണ്ടുവന്ന് ലോഡ്ജ് മുറിയിൽ വെച്ച് മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ചൊവ്വ സ്വദേശി വണ്ടി വളപ്പിൽ രോഹിത്തിനെ (23) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ അറസ്റ്റു ചെയ്തത്. കേസന്വേഷണം നടക്കുന്നതിനിടെഇന്ന് പുലർച്ചെ കണ്ണൂരിൽ വെച്ചാണ് യുവാവ് പോലീസ് പിടിയിലായത്. കഴിഞ്ഞ വർഷം മധ്യത്തോടെയാണ് എടക്കാട് സ്റ്റേഷൻ പരിധിയിലെ 16 കാരിയുമായി സൗഹൃദത്തിലായിരുന്ന യുവാവ് രാത്രിയിൽ പെൺകുട്ടിയെ ബൈക്കിൽ തട്ടികൊണ്ടുവന്ന് ചൊവ്വയിലെ സ്വകാര്യ ലോഡ്ജ് മുറിയിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയും തുടർന്ന് സുഹൃത്തുക്കളെ വിളിച്ചു വരുത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. അവശയായ പെൺകുട്ടിയെ പ്രതികൾ രണ്ടാം നാൾ പുലർച്ചെ വീട്ടിനു സമീപം കൊണ്ടു വിടുകയായിരുന്നു. പീഡന വിവരമറിഞ്ഞതോടെ ബന്ധുക്കൾ എടക്കാട് പോലീസിൽ പരാതി നൽകി. സംഭവം നടന്നത് ടൗൺ സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് ടൗൺ പോലീസിന് കൈമാറുകയും ചെയ്തു. അന്വേഷണത്തിൽ നേരത്തെ മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

