എ.വി. കുഞ്ഞപ്പൻ അനുസ്മരണം; കണ്ണാടിപ്പറമ്പിൽ പൊതുയോഗം സംഘടിപ്പിച്ചു

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: സി.പി.ഐ.എം നേതാവായിരുന്ന എ.വി. കുഞ്ഞപ്പന്റെ അനുസ്മരണാർത്ഥം കണ്ണാടിപ്പറമ്പ് പീടികത്തെരുവിൽ പൊതുയോഗം സംഘടിപ്പിച്ചു. കെ.വി. സുമേഷ് എം.എൽ.എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗം കെ. ബൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക്കൽ സെക്രട്ടറി ടി. അശോകൻ സ്വാഗതം പറഞ്ഞു. പാർട്ടിയുടെ വളർച്ചയിൽ എ.വി. കുഞ്ഞപ്പൻ നൽകിയ വിട്ടുവീഴ്ചയില്ലാത്ത സംഭാവനകളെ നേതാക്കൾ അനുസ്മരിച്ചു.

പൊതുയോഗത്തിന് ശേഷം വിവിധ കലാപരിപാടികളും അരങ്ങേറി. നിരവധി പാർട്ടി പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!