നാറാത്ത്: ഒരു നാട് മുഴുവൻ പ്രാർത്ഥനയോടെ കാത്തിരുന്നിട്ടും മധുസൂദനൻ മടങ്ങിയില്ല. പുതിയതെരുവിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാറാത്ത് ആലിങ്കീഴിൽ കാട്ടുവാടി സ്വദേശി മധുസൂദനൻ (45) അന്തരിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്.
കഴിഞ്ഞ ഡിസംബർ 21-നായിരുന്നു മധുസൂദനൻ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന മധുസൂദനന്റെ ചികിത്സയ്ക്കായി വലിയൊരു തുക ആവശ്യമായിരുന്നതിനാൽ നാട് ചികിത്സാ സഹായം തേടി രംഗത്തിറങ്ങിയിരുന്നു. കാഴ്ചയില്ലാത്ത അമ്മയും സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ഇദ്ദേഹം. ഈ കുടുംബത്തെ സഹായിക്കാനായി കണ്ണാടിപ്പറമ്പ് ഓൺലൈൻ നേരത്തെ വാർത്ത നൽകിയിരുന്നു. എന്നാൽ ചികിത്സാ സഹായത്തിനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് മധുസൂദനൻ ലോകത്തോട് വിടപറഞ്ഞത്.
പരേതനായ കണ്ണന്റെയും അമ്മാളുവിന്റെയും മകനാണ്.
സഹോദരങ്ങൾ: രാജിനി, ഷൈനി, മഞ്ജു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

