അനീസ് കണ്ണാടിപറമ്പ ✍️
കണ്ണാടിപ്പറമ്പ്: കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് അമ്പലപ്പറമ്പിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് ജേതാക്കളായി. ആവേശകരമായ ഫൈനലിൽ മാട്ടുൽ പഞ്ചായത്തിനെ 4 റൺസിന് പരാജയപ്പെടുത്തിയാണ് നാറാത്ത് ചാമ്പ്യൻപട്ടം കരസ്ഥമാക്കിയത്. ഡൈനാമോസ് കാക്കത്തിരത്തി ആണ് നാറാത്ത് ഗ്രാമ പഞ്ചായത്തിന് വേണ്ടി കളത്തിലിറങ്ങിയത്.ഇവർ അടുത്ത ആഴ്ച നടക്കുന്ന ജില്ലാ കലോത്സവത്തിൽ കല്യാശ്ശേരി ബ്ലോക്കിനെ പ്രതിനിധീകരിച്ച് മത്സരിക്കും
സമ്മാനദാനം:
വിജയികൾക്കുള്ള ട്രോഫി നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രശാന്ത് മാസ്റ്റർ നൽകി. വാർഡ് മെമ്പർമാരായ ഉഷാ പാളത്ത്, സാജിന തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

