“ജയിലിൽ കഴിയുന്നത് പാവങ്ങൾ; വേതനം കൂട്ടിയതിനെ എതിർക്കുന്നത് ക്രൂരത”: ഇ.പി. ജയരാജൻ

Kannadiparamba online news
Screenshot

കണ്ണൂർ: ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ ന്യായീകരിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ജയിലിൽ കഴിയുന്നത് പാവങ്ങളാണെന്നും അവരുടെ വേതന വർധനവിനെ എതിർക്കുന്നത് ക്രൂരതയാണെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

തടവുകാരുടെ കൂലി സർക്കാർ ഉയർത്തിയതിനെതിരെ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രതികരണം. “കൊലക്കുറ്റം ചെയ്തവർ വരെ ജയിലിൽ ഉണ്ടാകാം. പലരും സാഹചര്യം കൊണ്ട് കുറ്റവാളികളായവരാണ്. ജയിലിൽ സോപ്പോ മറ്റോ വാങ്ങണമെങ്കിൽ ഈ തുകയാണ് അവർ ഉപയോഗിക്കുന്നത്. ശിക്ഷ കഴിഞ്ഞ് ഇറങ്ങുന്നവർക്ക് തിരിച്ച് നാട്ടിലേക്ക് പോകാനും ഈ തുക സഹായകമാകും” – അദ്ദേഹം വിശദീകരിച്ചു.

മറ്റു പ്രസക്തമായ പ്രതികരണങ്ങൾ:

• തൊഴിലുറപ്പ് കൂലി: തൊഴിലുറപ്പ് തൊഴിലാളികളുടെയും ആശാ വർക്കർമാരുടെയും കൂലി വർധിപ്പിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. അതിനായി കേന്ദ്രത്തോടാണ് ആവശ്യപ്പെടേണ്ടത്.

• ശബരിമല കേസ്: ശബരിമലയിലെ അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നത്. ആർക്കും പ്രത്യേക പരിഗണന നൽകുന്നില്ല.

• കോൺഗ്രസിനെതിരെ: ബിഹാറിൽ മറ്റു പാർട്ടികളെ പരിഗണിക്കാതെ എല്ലാ സീറ്റിലും മത്സരിച്ച കോൺഗ്രസ് വെറും ആറ് സീറ്റിലൊതുങ്ങി. ജയിച്ചവർ ഇപ്പോൾ പാർട്ടി വിട്ടുപോകുകയാണ്. കോൺഗ്രസ് രീതി തിരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!