മഹമൂദ് മാട്ടൂലിന്റെ പുതിയ നോവൽ ‘വിലയേറിയ വിഗ്രഹങ്ങൾ’ പ്രകാശനം ചെയ്തു

Kannadiparamba online news

തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ മഹമൂദ് മാട്ടൂലിന്റെ പുതിയ നോവൽ ‘വിലയേറിയ വിഗ്രഹങ്ങൾ’ പ്രകാശനം ചെയ്തു. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രമുഖ സാഹിത്യകാരൻ കെ.വി. മോഹൻകുമാർ പുസ്തകം പ്രകാശനം ചെയ്തു. മലയാള മനോരമയിലെ ജോൺ മുണ്ടക്കയം ആദ്യ കോപ്പി ഏറ്റുവാങ്ങി.

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് ചെയർമാൻ വള്ളിക്കാവ് മോഹൻദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ. ജയകുമാർ ഐ.എ.എസ്, മാധ്യമപ്രവർത്തകൻ എ.ആർ. ആനന്ദ്, ഫിർദൗസ് കായൽപുറം (ചന്ദ്രിക), സജീദ് ഖാൻ പനവേലിൽ, ഡോ. ജോർജ്ജ് മറാങ്കോലി, അമ്മാർ കീഴ്പ്പറമ്പ്, ഡോ. ഗ്ലോറി മാത്യു എന്നിവർ സംസാരിച്ചു.

കോഴിക്കോട് ലിപി പബ്ലിക്കേഷൻസാണ് പുസ്തകത്തിന്റെ പ്രസാധകർ. ലിപി പബ്ലിക്കേഷൻസ് മാനേജിങ് ഡയറക്ടർ എം.വി. അക്ബർ സ്വാഗതവും എഴുത്തുകാരൻ മഹമൂദ് മാട്ടൂൽ നന്ദിയും പറഞ്ഞു. പ്രവാസിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ കണ്ണൂർ സ്വദേശി മഹമൂദ് മാട്ടൂൽ വിവിധ വിഭാഗങ്ങളിലായി ഇരുപതിലധികം പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!