“വിടവാങ്ങുമ്പോഴും ജീവൻ പകർന്ന് അയോന! 🖤 പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി അയോന മോൺസൺ മരണത്തിന് കീഴടങ്ങി.

Kannadiparamba online news

ശ്രീകണ്ഠപുരം: പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി അയോന മോൺസൺ (17) മരണത്തിന് കീഴടങ്ങി. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് അയോനയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അയോനയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു. ഇതോടെ മരണത്തിലും മറ്റുള്ളവർക്ക് ജീവൻ പകർന്ന് അയോന യാത്രയായി. കണ്ണൂർ മിംസ് ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത അവയവങ്ങൾ വിദഗ്ദ്ധ സംഘം മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോയി.

പയ്യാവൂർ സ്വദേശിയായ അയോനയുടെ അപ്രതീക്ഷിത മരണം സഹപാഠികളെയും നാടിനെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!