നിടുവാട്ട് റജബ് മൗലൂദ്; ജനുവരി 16 മുതൽ 18 വരെ

Kannadiparamba online news

നാറാത്ത്: നിടുവാട്ട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘റജബ് മൗലൂദ് 26’ ജനുവരി 16, 17, 18 തീയതികളിൽ (റജബ് 26, 27, 28) നിടുവാട്ട് യഅ്ഖൂബിയ്യ നഗറിൽ വെച്ച് നടക്കും. മൂന്ന് ദിവസങ്ങളിലായി വിപുലമായ പരിപാടികളാണ് മഹല്ല് കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്.

• ജനുവരി 16 (വെള്ളി): ഇശാ നിസ്കാരത്തിന് ശേഷം മൗലൂദ് പാരായണവും മഖാം സിയാറത്തും നടക്കും. തുടർന്ന് ഭക്ഷണ വിതരണം ഉണ്ടായിരിക്കും.

• ജനുവരി 17 (ശനി): രാവിലെ 8 മണിക്ക് മൗലൂദ് ചൊല്ലിപ്പോകൽ നടക്കും. ഉച്ചയ്ക്ക് ഭക്ഷണ വിതരണം ഉണ്ടായിരിക്കും.

• ജനുവരി 18 (ഞായർ): രാവിലെ 11 മണിക്ക് കുടിചോർ വിതരണം

.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!