തളിപ്പറമ്പ്: കരിമ്പം സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന് മുകളിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. സ്വകാര്യ ആശുപത്രി ജീവനക്കാരനായ യുവാവ് ആണ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്തെ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് മുകളിൽ കയറി ഭീഷണി മുഴക്കിയത്.
താൻ സ്നേഹിക്കുന്ന യുവതി എത്തിയാൽ മാത്രമേ താഴെയിറങ്ങൂ എന്നും അല്ലാത്തപക്ഷം താഴേക്ക് ചാടുമെന്നുമായിരുന്നു യുവാവിന്റെ ഭീഷണി. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ എൻ. കുര്യാക്കോസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
പോലീസും ഫയർഫോഴ്സും ഏറെ നേരം നടത്തിയ അനുനയ ചർച്ചകൾക്കൊടുവിലാണ് യുവാവിനെ താഴെയിറക്കാൻ സാധിച്ചത്. തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരത്തെ തിരക്കേറിയ സമയത്ത് നടന്ന ഈ സംഭവം കണ്ടുനിന്നവരിൽ വലിയ ആശങ്കയുണ്ടാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

