ഒരു കോടി 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ

Kannadiparamba online news
പ്രതീകാത്മക ചിത്രം

കണ്ണൂർ: സ്ഥാപനത്തിൽ നിന്നും വിശ്വാസവഞ്ചന നടത്തി സൂപ്പർവൈസറായ യുവതിയുംഭർത്താവും ചേർന്ന് ഒരു കോടി 40 ലക്ഷം രൂപ തട്ടിയെടുത്തു വഞ്ചിച്ച കേസിൽ അറസ്റ്റിൽ. കണ്ണൂർ ചൊവ്വ ഉരുവച്ചാൽ സ്പിന്നിംഗ് മില്ലിന് സമീപത്തെ വിദ്യാനിലയത്തിൽ കെ.സുഖില (48), ഭർത്താവ് വിനോദ് (49) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. സൗദി അറേബ്യയിൽ താമസിക്കുന്നകണ്ണൂർ ശാന്തി കോളനിയിലെ സാജിത മൻസിലിൽ ഡോ. മൻസൂർ അഹമ്മദ് ചപ്പൻ എന്ന ഡോ. സി.വി. കുഞ്ഞഹമ്മദിൻ്റെ പരാതിയിൽ 2025 സപ്തംബർ രണ്ടിനായിരുന്നു ടൗൺ പോലീസ് കേസെടുത്തിരുന്നത്. പരാതിക്കാരൻ്റെ കണ്ണൂർ പള്ളിക്കുന്നിലെ ഷെറി ബുക്സ് ആൻ്റ് സ്റ്റേഷനറി ഷെറി ആയൂർ വേദിക്സ്, റെയിൽവെ മുത്തപ്പൻ കാവിനടുത്തുള്ള ഷെറി കോമൺ സർവീസ് സെൻ്റർ ചാലാടുള്ള ഷെറി ഹെൽത്ത് കെയർ സെൻ്റർ ,ഷെറി ട്രേഡേർസ് എന്നീ സ്ഥാപനങ്ങളുടെ സൂപ്പർവൈസർ ആയ ഒന്നാം പ്രതിയും ഭർത്താവും
2024 ആഗസ്റ്റ് മാസം മുതൽ മേൽ സ്ഥാപനത്തിൽ നിന്നും പണമായും അക്കൗണ്ട് മുഖേനയും ഒരു കോടി 40 ലക്ഷം രൂപ കൈവശപ്പെടുത്തി വഞ്ചിച്ചുവെന്ന് കാണിച്ച് ജില്ല പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ ഇന്നലെ പ്രതികളെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!