കണ്ണൂർ സോണൽ അൽബിർ കിഡ്‌സ് ഫെസ്റ്റ്: നൂഞ്ഞേരി അൽബിർ സ്‌കൂൾ ഫസ്റ്റ് റണ്ണർഅപ്പ്

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: കണ്ണൂർ സോണൽ അൽബിർ കിഡ്‌സ് ഫെസ്റ്റിൽ ആവേശോജ്ജ്വലമായ നേട്ടം കരസ്ഥമാക്കി നൂഞ്ഞേരി അൽബിർ പ്രീ-പ്രൈമറി സ്കൂൾ. പാറാൽ കുണ്ടലക്കണ്ടിയിൽ വെച്ച് നടന്ന കണ്ണൂർ സോൺ-1 പ്രീ-പ്രൈമറി കിഡ്‌സ് ഫെസ്റ്റിലാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നൂഞ്ഞേരി നൂറുൽ ഇസ്‌ലാം അൽബിർ ‘ഫസ്റ്റ് റണ്ണർഅപ്പ്’ പട്ടം ചൂടിയത്.

അക്ഷരമുറ്റത്തെ കുരുന്നുകൾ കലാപ്രതിഭകളായി മാറിയപ്പോൾ വിവിധ മത്സരയിനങ്ങളിൽ മികച്ച പോയിന്റുകൾ നേടിയാണ് സ്കൂൾ ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്. കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഫെസ്റ്റിൽ നൂഞ്ഞേരിയിലെ കൊച്ചു പ്രതിഭകൾ തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

വിജയികളായ വിദ്യാർത്ഥികളെയും അവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയും രക്ഷിതാക്കളും അഭിനന്ദിച്ചു. വിജയഗാഥ തുടരുന്ന നൂഞ്ഞേരി അൽബിറിന് നാട്ടുകാരും ആശംസകൾ നേർന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!