താഴെ ചൊവ്വയിൽ ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു

Kannadiparamba online news

   
കണ്ണൂർ: കണ്ണൂർ-തലശേരി റെയിൽവെ സ്റ്റേഷനുകൾക്ക് ഇടയിലെ താഴെ ചൊവ്വയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും തെറിച്ച് വീണ് കാസർകോട് സ്വദേശി യുവാവ് മരിച്ചു.

ബദിയടുക്ക നാരംപാടിയിലെ ഇബ്രാഹിം അൽത്താഫ് (18) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.40 ഓടെയാണ് സംഭവം.

കൂട്ടുകാർക്കൊപ്പം കോഴിക്കോട് ഭാഗത്ത് നിന്നും മലബാർ എക്സ്പ്രസിൽ കാസർകോട്ടേക്ക് തിരികെ വരുമ്പോഴാണ് അപകടം.

ഉടൻ കൂട്ടുകാരും യാത്രക്കാരും ചേർന്ന് റെയിൽവേ പൊലീസിനെ വിവരം അറിയിക്കുകയും, തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. നാരംപാടിയിലെ അബ്‌ദുൽ റഹ്‌മാൻ- ആയിഷ ദമ്പതികളുടെ മകനാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!