പയ്യാവൂർ:സ്കൂൾ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്നു താഴേക്ക്
വീണു ഗുരുതരാവസ്ഥയിൽ. പയ്യാവൂർ ഇരുൾ സേക്രേട്ട് ഹാർട്ട് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ശ്രീകണ്ഠാപുരം തിരൂരിലെ അയോണ (17) യെയാണ് സ്കൂൾ കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴേക്കുവീണ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 8.30 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ നാട്ടുകാരും സ്കൂൾ അധികൃതരും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ പെൺകുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പെൺകുട്ടി അബദ്ധത്തിൽ വീണതാണോ ചാടിയതാണോയെന്നതിനെ കുറിച്ച് വ്യക്തമായ സൂചനയൊന്നും ലഭിച്ചിട്ടില്ല. വിവരമറിഞ്ഞ് പയ്യാവൂർ പോലീസും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

