kannadiparamba online ✍️

കൊളച്ചേരി: സി.ഐ.ടി.യു കൊളച്ചേരി മേഖല കൺവെൻഷൻ ആവേശകരമായി നടന്നു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ. നാണു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളി വർഗ്ഗത്തിന്റെ അവകാശ പോരാട്ടങ്ങൾ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ചടങ്ങിൽ എ.ഒ. പവിത്രൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു മയ്യിൽ ഏരിയ കമ്മിറ്റി അംഗവും എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ശ്രീധരൻ സംഘമിത്ര മുഖ്യപ്രഭാഷണം നടത്തി. മേഖലയിലെ വരുംകാല പ്രവർത്തനങ്ങളെക്കുറിച്ചും തൊഴിലാളി സംഘടനയുടെ ശാക്തീകരണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ശ്രീജിഷ രക്തസാക്ഷി പ്രമേയവും, കെ. സന്തോഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കൺവെൻഷനിൽ വെച്ച് കൊളച്ചേരി മേഖല കൺവീനറായി ഇ.പി. ജയരാജനെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. മേഖലയിലെ വിവിധ യൂണിയൻ പ്രതിനിധികളും പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

