പരിയാരം മെഡിക്കൽ കോളേജിൽ ആറാം നിലയിൽ നിന്നും താഴേക്ക് ചാടി രോഗിയുടെ കൂട്ടിരിപ്പുകാരൻ മരിച്ചു

Kannadiparamba online news
Screenshot

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയായ പിതാവിന് കൂട്ടിരിക്കാനെത്തിയ ആൾ കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് ചാടി മരിച്ചു. ശ്രീകണ്ഠപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലിൽ ടോം തോംസൺ (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

അപകടം നടന്നത് ഇങ്ങനെ:

ടോമിന്റെ പിതാവ് തോമസ് ഹെർണിയ ശസ്ത്രക്രിയയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിനെ പരിചരിക്കാനാണ് ടോം എത്തിയത്. പുലർച്ചെ ഒരു മണിയോടെ ആശുപത്രിയിൽ ബഹളമുണ്ടാക്കിയ ടോം, ഏഴാം നിലയിലെ സ്റ്റെയർകേസിന് സമീപത്തെ ജനലിലൂടെ പുറത്തേക്ക് കടന്ന് താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി.

വിവരമറിഞ്ഞ് പയ്യന്നൂരിൽ നിന്നും അഗ്നിശമനസേന സ്ഥലത്തെത്തി ടോമിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. സുരക്ഷാ മുൻകരുതലായി താഴെ വല വിരിച്ചുവെങ്കിലും, വലയില്ലാത്ത ഭാഗത്തേക്ക് ടോം തോംസൺ ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ കാഷ്വാലിറ്റിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

കുടുംബം:

തോമസ് – ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: ജ്യോഷി മോൾ.

മക്കൾ: ആഷിക്, അയോൺ.

സഹോദരങ്ങൾ: അനിൽ, സുനി, സുമ, സുജ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!