കണ്ണൂർ: ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും ഇന്ന് നടക്കും.
ഡിസംബർ 30 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ണൂർ ബാഫഖി സൗധത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ സമ്മേളനത്തിന്റെ പ്രഖ്യാപനവും ഔദ്യോഗിക പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടക്കും. മുസ്ലിം യൂത്ത് ലീഗ് ജില്ലാ-മണ്ഡലം നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും.
സമ്മേളനത്തിന്റെ പ്രചരണാർത്ഥം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

