പരിയാരം കവർച്ച; രണ്ട് പ്രതികൾകൂടി അറസ്റ്റിൽ

Kannadiparamba online news

പരിയാരം : പരിയാരം കവർച്ചക്കേസിൽ തെലങ്കാനയിൽ പിടിയിലായ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സൊളൂർ സ്വദേശികളായ രഘു എന്ന രഹുമൻ (32), ജെറാൾഡ് എന്ന ആരോക്യനാഥൻ (36) എന്നിവരെയാണ് തെലങ്കാന രാമചന്ദ്രപുരം കോടതി പരിയാരം പോലീസിന് വിട്ടുനൽകിയത്.

രാജമൺഡ്രി ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു ഇവർ. ഇവരുടെ കൂട്ടാളിയായ കേസിലെ ഒരു പ്രതി സഞ്ജീവ്കുമാർ 14-ന് കോയമ്പത്തൂരിൽനിന്ന്‌ പരിയാരം പോലീസിന്റെ അറസ്റ്റ്‌ ചെയ്തിരുന്നു. ഈ വിവരമറിഞ്ഞതോടെ തമിഴ്‌നാട്ടിൽനിന്നും ഇരുവരും ഹൈദരാബാദിലേക്ക് മുങ്ങുകയായിരുന്നു. കഞ്ചാവ് സഹിതമാണ് തെലങ്കാന പോലീസ് ഇരുവരെയും പിടികൂടിയത്.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ ആസ്‌പത്രിയില്ലെ പരിശോധനയ്ക്കുശേഷം ഇരുവരെയും പയ്യന്നൂർ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തെ പിടിയിലായ സഞ്ജീവ്കുമാറിനെ ഉൾപ്പെടെ മൂന്നുപേരെയും ഒന്നിച്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. കവർച്ചസംഘത്തലവൻ സൊള്ളൻ സുരേഷ്, അബു എന്നിവരെയാണ് ഇനി പിടികിട്ടാനുള്ളത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!