അധ്യാപക നിയമനങ്ങൾ അംഗീകരിക്കണം: കെപിഎസ്ടിഎ

Kannadiparamba online news
Screenshot

കണ്ണൂർ:

ഭിന്നശേഷി വിഭാഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തടസ്സപ്പെട്ടു നിൽക്കുന്ന അധ്യാപക നിയമനങ്ങൾ അടിയന്തരമായി അംഗീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) കണ്ണൂർ നോർത്ത് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ ഉദ്ഘാടനം ചെയ്തു. കെ. മുകേഷ് അധ്യക്ഷത വഹിച്ചു.

ഉണ്ണികൃഷ്ണൻ സ്മാരക എൻഡോവ്മെന്റ് വിതരണം കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് യു. കെ. ബാലചന്ദ്രൻ നിർവഹിച്ചു. അധ്യാപക പ്രതിഭകളെ സംസ്ഥാന നിർവാഹക സമിതി അംഗം കെ. കെ. അനീശൻ ആദരിച്ചു.

സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം. കെ. അരുണ, സി. പി. അഭിലാഷ്, അബ്ദുൽ സമദ്, കെ. വിജയശ്രീ, പി. കെ. സഹീർ, പി. വി. ശ്രീജിത്ത്, സി. മിഥുൻ, വിനോദ് പരിയാരം, കെ. ഷാബു, ടി. വി. മുഹമ്മദ് അസ്ലം എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!