ഇന്ത്യൻ ലോകകപ്പ് ടീമിൽ നിന്ന് ശുഭ്മൻ ഗിൽ പുറത്ത്!!! സഞ്ജുവും കിഷനും ടീമിൽ!

Kannadiparamba online news
Screenshot

ന്യൂഡൽഹി:

2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് തന്നെ ഇന്ത്യൻ ടീമിന്റെ നായകനായി തുടരും. അപ്രതീക്ഷിത നീക്കമായി അക്സർ പട്ടേലിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു. വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാൻ ഗില്ലിനെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ് പ്രഖ്യാപനത്തിലെ ഏറ്റവും വലിയ ചർച്ചാവിഷയം.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. ഇഷാൻ കിഷനും വിക്കറ്റ് കീപ്പർ-ബാറ്ററെന്ന നിലയിൽ ടീമിൽ ഉൾപ്പെട്ടു. ദീർഘകാലമായി ടീമിന് പുറത്തായിരുന്ന ഫിനിഷർ റിങ്കു സിംഗ് തിരിച്ചെത്തിയതോടെ മധ്യനിരയ്ക്ക് കൂടുതൽ കരുത്ത് ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ഭാവി നായകനെന്ന നിലയിൽ പരിഗണിക്കപ്പെട്ടിരുന്ന ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയത് വലിയ അമ്പരപ്പാണ് സൃഷ്ടിച്ചത്. ടി20 ഫോർമാറ്റിൽ പവർപ്ലേ ഓവറുകളിൽ വേഗത്തിൽ റൺസ് കണ്ടെത്താൻ ഗില്ലിന് കഴിയാത്തതാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് ക്രിക്കറ്റ് വൃത്തങ്ങൾ വിലയിരുത്തുന്നത്.

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം

Surya (C), Abhishek Sharma, Sanju Samson, Ishan Kishan, Tilak Varma, Hardik Pandya, Shivam Dube, Axar Patel (VC), Jasprit Bumrah, Nitish Rana, Arshdeep Singh, Kuldeep Yadav, Varun Chakravarthy, Washington Sundar.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!