കണ്ണൂർ: വിൽപനക്കായികാറിൽ കടത്തി കൊണ്ടുവന്ന മാരക ലഹരി മരുന്നായ എംഡിഎം എ യുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ദക്ഷിണ കർണ്ണാടക അമ്പല മൊറഗറു തിലക് നഗരയിലെ മഹമ്മദ് അസ്ഫാഖ് (26), ചാല കോയ്യോട് സ്വദേശി സുഹർ മഹലിലെ കെ.ഫറാഷ് (35) എന്നിവരെയാണ് എസ്.ഐ. സി. എം.യൂനസും സംഘവും അറസ്റ്റു ചെയ്തത്. പട്രോളിംഗിനിടെ എടക്കാട് കുറുവ യിലെ ഹോം സ്റ്റേക്ക് സമീപം വെച്ചാണ് കെ എം19. എ. ബി. 8000 നമ്പർ കാറിൽ കടത്തി കൊണ്ടുവന്ന 24.04 ഗ്രാം എംഡിഎം എ യുമായി പ്രതികൾ പോലീസ് പിടിയിലായത്. പ്രതികളിൽ 10, 500 രൂപയും മൂന്നു മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

