തെങ്ങ്മുറിക്കവെ മുകള്‍ഭാഗം ഒടിഞ്ഞ് തലയില്‍വീണ് തൊഴിലാളി മരിച്ചു

Kannadiparamba online news
Screenshot

ആലക്കോട്: തെങ്ങ്മുറിക്കവെ മുകള്‍ഭാഗം ഒടിഞ്ഞ് തലയില്‍വീണ് തൊഴിലാളി മരിച്ചു.

തേര്‍ത്തല്ലിയിലെ മുളയാനിയില്‍ വീട്ടില്‍ രാജു മുളയാനില്‍(57)ആണ് മരിച്ചത്. 

ഭാര്യ മുട്ടില്‍ കുടുംബാഗം ലീല. 

മക്കള്‍: അക്ഷയ്, അതുല്യ. 

സഹോദരങ്ങള്‍; ശശിധരന്‍, പൊന്നമ്മ, ശ്യാമള, ഉഷ. 

ഇന്നലെ(നവംബര്‍-7 വെള്ളി) ഉച്ചക്ക് 2.30 ന് മേരിഗിരി ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ജോര്‍ജ് പണ്ടാരക്കാലായില്‍ എന്നയാളുടെ വീട്ടുപറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടെയാണ് സംഭവം. 

ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!