പയ്യന്നൂര്‍: മദ്യലഹരിയിൽഅമിത വേഗതയില്ഓടിച്ചു വന്ന കാർ ബൈക്കുകളും ഓട്ടോയും ഇടിച്ചു തകർത്തു. ഓട്ടോ യാത്രക്കാരി മരിച്ചു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല മസ്ക്കറ്റ് റോഡിൽ താമസിക്കുന്ന മെട്ടമ്മൽ സ്വദേശി എന്‍. കബീറിന്റെ ഭാര്യ കൊവ്വൽ ഹൗസിൽ ഖദീജ(58) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 9.15 മണിയോടെയാണ് സംഭവം. നാലംഗ സംഘം സഞ്ചരിച്ച
കേളോത്ത് ഭാഗത്തു നിന്നും അമിത വേഗതയിൽ വന്ന കാര്‍ പഴയ ബസ് സ്റ്റാന്റിന് സമീപത്തെ തേജസ് വസ്ത്രാലയത്തിന് സമീപത്ത് വെച്ചാണ് ഓട്ടോയിലിടിച്ചത്. പയ്യന്നൂരിലെ ആശുപത്രിയില്‍ നിന്നും ഉടുമ്പുന്തലയിലെ വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു ഖദീജ സഞ്ചരിച്ച ഓട്ടോയിൽ കാർ ഇടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഖദീജയെ ഉടൻ കണ്ണൂരിലെ ഏ.കെ.ജി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നിരുന്നു. നിയന്ത്രണം വിട്ട് കാര്‍ പിന്നീട് ബൈക്കുകളിലും ഇടിച്ചതോടെ സംഭവം കണ്ട് ഭയന്നആളുകൾ ഓടി രക്ഷപ്പെട്ടു. ഭീതിപരത്തി ഓടിയ കാര്‍ പഴയ ബസ് സ്റ്റാന്റിന് സമീപമെത്തിയാണ് നിന്നത്. കാറിലുണ്ടായിരുന്നവരില്‍ മൂന്ന് പേർഓടി രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവർ കുഞ്ഞിമംഗലം ചെറാട്ട് കുന്നിൻ കിഴക്കേ എം. അനീഷിന്റെ പരാതിയിൽ കേസെടുത്ത പയ്യന്നൂർ പോലീസ് അപകടം വരുത്തിയകെ. എൽ. 07. ബി.കെ. 8383 നമ്പർ കാർ ഓടിച്ച നീലേശ്വരം ചായ്യോത്ത് സ്വദേശി അശോകന്റെ മകൻ കെ.വി. അഭിജിത്തിനെ (25) തിരെ നരഹത്യയ്ക്ക് കേസെടുത്ത് അറസ്റ്റു ചെയ്തു. അപകടത്തിൽ മരിച്ച ഖദീജയുടെ മൃതദേഹം പയ്യന്നൂർ എസ്.ഐ.പി. യദുകൃഷ്ണനും സംഘവും ഇൻക്വസ്റ്റ് നടത്തി. മക്കൾ:
കെ. മന്‍സൂര്‍ (ചിക്കൻ സ്റ്റാൾ), സുഹറാബി, സുനൈത, സുമയ്യ, അക്ബര്‍ (ഓട്ടോ ഡ്രൈവര്‍). മരുമക്കള്‍:മുസ്തഫ(തായിനേരി), അബ്ദുള്‍ ഖാദര്‍(കാങ്കോല്‍), ഹാഷിം(തലിച്ചാലം), ആയിഷ(പേക്കടം).
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

