ഉപ ജില്ലാ കലോത്സവത്തിലും മിന്നും വിജയം
–ഉപജില്ല പ്രവൃത്തിപരിചയമേളയിൽ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനവും
പാപ്പിനിശ്ശേരി ഉപജില്ലാ അറബിക് കലോത്സവത്തിൽ ഓവർ ഓൾ ചാമ്പ്യൻമാരായി കണ്ണാടിപ്പറമ്പ് എൽ.പി.സ്കൂൾ . കലോത്സവത്തിലെ ജനറൽ വിഭാഗം മത്സരങ്ങളിലും മിന്നും വിജയമാണ് കണ്ണാടിപ്പറമ്പ് എൽ.പി കരസ്ഥമാക്കിയത്. നാറാത്ത് പഞ്ചായത്തിലെ എൺപതിൽ താഴെ മാത്രം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിന്നാണ് ഈ ഓവറോൾ ചാമ്പ്യൻഷിപ്പും മിന്നും വിജയമെന്നത് ഏവരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ഉപജില്ലയിലെ എൺപതിലധികം വരുന്ന എൽ.പി സ്കൂളുകളോട് മത്സരിച്ചാണ് തിളക്കമാർന്ന വിജയം നേടിയത്. കൂടാതെ മത്സരിച്ച എല്ലാം കലാ പ്രകടനങ്ങളിലും ഗ്രേഡും കരസ്ഥമാക്കി.
എൽ.പി – അറബിക്ക് കലോത്സവത്തിൽ 9 ഇനങ്ങളിൽ 9 എ ഗ്രേഡ് കരസ്ഥമാക്കി വിഭാഗത്തിൽ – 45 പോയിന്റോടെ – ഓവർ ഓൾ ചാമ്പ്യൻമാരായി ഒന്നാംസ്ഥാനവും നേടി എൽ.പി. ജനറൽ വിഭാഗത്തിൽ 59 പോയിന്റോടെ അഞ്ചാം സ്ഥാനവും നേടി ഉപജില്ലയിലെ തന്നെ തിളക്കമാർന്ന വിജയം നേടിയത്.
അറബിക്ക് വിഭാഗത്തിൽ 9 മത്സര ഇനങ്ങളിൽ 9 കുട്ടികളെ മത്സരിപ്പിച്ചും ജനറൽ വിഭാഗത്തിൽ 11 മത്സര ഇനങ്ങളിൽ 13 കുട്ടികളെ മത്സരിപ്പിച്ചാണ് സ്കൂളിന്റെ മിന്നും പ്രകടനം .
എൽ.പി ജനറൽ വിഭാഗത്തിൽ തൃഷാൽ ഹരിയുടെ ചിത്രരചനയിൽ 1 ഉം A ഗ്രേഡും ആൻമിയ ഉണ്ണിയുടെ നാടോടി നൃത്തം 2rd എ ഗ്രേഡ് നേടിയതും ജലഛായത്തിൽ ആദിദേവ് സെക്കൻ്റ് എ ഗ്രേഡ് നേടിയതും ശ്രദ്ധേയമായി. എൽ.പി അറബിക്ക് കലോത്സവത്തിൽ ഫാത്തിമത്ത് റാനിയ അറബിക്ക് പദ നിർമ്മാണവും, ഫാത്തിമ ഷെറിന്റെ അറബിഗാനവും ഖദീജ.കെ.പിയുടെ ഖുറാൻ പരാണവും അറബിക്ക് കൈയ്യെഴുത്തും ക്വിസ്സും റൈഹാനയുടെ കഥ പറയലും ആക്ക്ഷൻ സോംഗ് , അറബിക്ക് പദ്യം ചൊല്ലൽ എന്നിവയിൽ അംനയുടെ പ്രകടനവും ശ്രദ്ധേയമായി.
ഓവർ ഓൾ ട്രോഫി പ്രധാന അധ്യാപിക രമ്യാ രാജൻ , പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി പാറപ്പുറം, അറബിക്ക് അധ്യാപിക നസീമ കെ.വി നിഷ , ജിഷ്ണു മാസ്റ്റർ അധ്യാപകരും കുട്ടികളും അഴിക്കോട് എം.എൽ. എ കെ.വി സുമേഷിൽ നിന്നു ഏറ്റുവാങ്ങി .
മത്സര ഇനങ്ങൾ മുഴുവൻ ഒരിക്കൽ കൂടി അവതരിപ്പിച്ച്
രക്ഷിതാക്കൾക്കും കുട്ടികൾക്കും കാണാൻ അവസരം നൽകിയും കലോത്സവ വിജയികളെ അനുമോദിക്കാനുമുളള തയ്യാറെടുപ്പിലാണ് സ്കൂൾ പി.ടി.എ. ആന്റ് സ്റ്റാഫ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

