ദുബായ്: ദുബായിലെ കറാമയില്‍ കഴിഞ്ഞമാസം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരു കണ്ണൂർ സ്വദേശി കൂടി മരിച്ചു. തലശ്ശേരി പുന്നോല്‍ സ്വദേശി നഹീല്‍ നിസാറാ(26)ണ് മരണപ്പെട്ടത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ദുബയ് റാശിദ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന നഹീല്‍ നിസാര്‍ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
ഒക്ടോബര്‍ 17ന് അര്‍ധരാത്രിയാണ് കറാമ ബിന്‍ ഹൈദര്‍ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. മലപ്പുറം പറവണ്ണ സ്വദേശി യഅ്ഖൂബ് അബ്ദുല്ല, പരിക്കേറ്റ് ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി നിധിന്‍ദാസ് എന്നിവര്‍ നേരത്തേ മരണപ്പെട്ടിരുന്നു.
ഡമാക്ക് ഹോള്‍ഡിങ് ജീവനക്കാരനായ നിഹാല്‍ തലശ്ശേരി പുന്നോല്‍ കഴിച്ചാല്‍ പൊന്നബത്ത് പൂഴിയില്‍ നിസാര്‍-ഷഫൂറ ദമ്പതികളുടെ മകനാണ്. മൃതദേഹം ദുബയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരു യുവാവ്കൂടി ആശുപത്രിയില്‍ ചികില്‍സയിലാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

