നാറാത്ത്: പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ട് ആർ.എസ്.എസ് കുഴലൂത്ത് നടത്തി എന്ന് ആരോപിച്ച് ഇടത് സർക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.
പ്രതിഷേധ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മുസമ്മിൽ പുല്ലൂപ്പി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിനാജ് കെ. കെ. പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
അഴീക്കോട് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അഷ്ക്കർ കണ്ണാടിപ്പറമ്പ്, ഷക്കീൽ പാറപ്പുറം,മുഹമ്മദലി ആറാംപീടിക എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ പരിപാടിക്ക് നബീൽ പാറപ്പുറം, റഹീം നാറാത്ത്, മുനീർ മാതോടം, ഷബീർ നാറാത്ത്, ഷക്കീർ കമ്പിൽ, സയാഫ് നിടുവാട്ട്, സാജിദ് മാലോട്ട്, ജുനൈസ് പുല്ലൂപ്പി, മഹറൂഫ് മാലോട്ട്, സിറാജ് കമ്പിൽ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

