മകനും പേരക്കുട്ടികളുമടക്കം 4 പേരെ തീകൊളുത്തി കൊന്ന കേസ്, ചീനിക്കുഴി കൂട്ടക്കൊലയിൽ ഇന്ന് ശിക്ഷാ വിധി

Kannadiparamba online news
Screenshot

ഇടുക്കി: രാജ്യത്തെ നടുക്കിയ ചീനിക്കുഴി കൂട്ടക്കൊല കേസിൽ പ്രതിയായ അലിയാക്കുന്നേൽ ഹമീദിനുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.

ചീനിക്കുഴി സ്വദേശി ഹമീദ് സ്വന്തം മകനായ മുഹമ്മദ് ഫൈസൽ, മരുമകൾ ഷീബ, അവരുടെ മക്കളായ മെഹ്‌റിൻ, അസ്ന എന്നിവരെയുമാണ് തീകൊളുത്തി കൊലപ്പെടുത്തിയത്.

📅 2022 മാർച്ച് 18-നാണ് ഈ ഭയാനക കൂട്ടക്കൊല നടന്നത്. കുടുംബ വഴക്കിനെ തുടർന്നാണ് ഹമീദ് വീടിന്റെ മുറി പുറത്തുനിന്ന് പൂട്ടി തീ കൊളുത്തിയത്. വീട്ടിലെ വാട്ടർ ടാങ്ക് കാലിയാക്കിയ ശേഷം ജനൽ വഴിയാണ് പെട്രോൾ നിറച്ച കുപ്പികൾ അകത്തേക്ക് എറിഞ്ഞത്.

അയൽവാസികൾ ബഹളം കേട്ട് എത്തിച്ചേർന്നെങ്കിലും തീ പടർന്നതിനാൽ ആരെയും രക്ഷിക്കാൻ കഴിഞ്ഞില്ല.

ഈ കേസിൽ 71 സാക്ഷികളെ വിസ്തരിച്ചശേഷമാണ് വാദം പൂർത്തിയായത്. ദൃക്സാക്ഷികളടക്കമുള്ള മൊഴികൾ പ്രോസിക്യൂഷന് അനുകൂലമായിരുന്നു. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചെങ്കിലും വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിയിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!