തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ.
പിഎം ശ്രീ പദ്ധതി വിശദീകരിക്കാൻ ശിവൻകുട്ടി ഇന്ന് വൈകിട്ട് വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
“പത്രസമ്മേളനം കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി — അയാൾ ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്” — എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചത്.
അത് മാത്രമല്ല, “നേമത്ത് ബിജെപി എംഎൽഎ തോറ്റെന്ന് ആരാണ് പറഞ്ഞത്? ശ്രീ പിഎം എംഎൽഎ സംഘിക്കുട്ടിയല്ലേ?” എന്നുമായിരുന്നു രാഹുലിന്റെ മറ്റൊരു പരിഹാസ പരാമർശം.
മുന്പും രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചിരുന്നു. “ഇതുവരെ ശ്രീ വിജയൻ ആയിരുന്നു, ഇനി വിജയൻ ശ്രീ ആകും. ശ്രീ പിഎം ശ്രിന്താബാദ്!” എന്നായിരുന്നു അന്നത്തെ പോസ്റ്റ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

