മാലോട്ട് എ എൽ പി.സ്കൂൾ
തളിപ്പറമ്പ സൗത്ത് ഉപജില്ല കലോത്സവ – ശാസ്ത്രോത്സവ പ്രതിഭകളെ അനുമോദിച്ചു കൊണ്ടുള്ള ‘വിജയോത്സവം’ സംഘടിപ്പിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഇ.കെ.അജിത പരിപാടിയുടെ ഉദ്ഘാടനവും കലോത്സവ – ശാസ്ത്രോത്സവ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. പി.ടി.എ.പ്രസിഡണ്ട് ശ്രീ.പി.വേലായുധൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി.ബിന്ദു സ്വാഗതം പറഞ്ഞു.മദർ പി ടി.എ പ്രസിഡണ്ട് ഹഫ്സത്ത് ടി.പി., വികസന സമിതി കൺവീനർ എൻ.പ്രജിത്ത്, അനിത എ.പി.കെ. എന്നിവർ ആശംസയും രമ്യ കെ.ഒ.നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

