ജയിച്ചവർ തോറ്റവരെ കളിയാക്കരുത്: അഹാൻ അനൂപിന് സ്പീക്കറുടെ അതിഥിയായി ക്ഷണം

Kannadiparamba online news

മൂന്നാം ക്ലാസിലെ മലയാളം ഉത്തരക്കടലാസിൽ ഒരു കളിയുടെ നിയമാവലിയായി ‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത് ‘എന്നെഴുതി പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനത്തിന് അർഹനായ അഹാൻ അനൂപിനും കുടുംബത്തിനും സ്പീക്കറുടെ അതിഥിയായി നിയമസഭയിലേക്ക് ക്ഷണം. 
കഴിഞ്ഞ ദിവസമാണ് ക്ഷണം അറിയിച്ചു കൊണ്ടുള്ള മെയിൽ സന്ദേശം അഹാൻ പഠിക്കുന്ന ഒ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു.പി സ്‌കൂളിൽ ലഭിച്ചത്. സെപ്റ്റംബർ 17 ന് വൈകീട്ട് കണ്ണൂരിൽ നിന്ന് വിമാന മാർഗം തിരുവനന്തപുരത്തേക്ക് പോകും. സ്പീക്കറോടൊപ്പം പ്രഭാതഭക്ഷണം, നിയമസഭ, നിയമസഭാ മ്യൂസിയം സന്ദർശനം, സ്പീക്കറുമായി കൂടിക്കാഴ്ച, സഭാ ടി വി അഭിമുഖം എന്നിങ്ങനെയാണ് അഹാന്റെ യാത്ര വിവരങ്ങൾ. 18ന് വൈകിട്ട് ട്രെയിൻ മാർഗം തിരിച്ച് തലശ്ശേരിയിലേക്ക് മടങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!