ചട്ടുകപ്പാറ:
വില്ലേജ്മുക്കിലെ കെ. ദിനേശൻ – എ. റീജ ദമ്പതികളുടെ മകൾ ആതിരയുടെയും പേരാമ്പ്രയിലെ വിശ്വനാഥൻ – തങ്കമണി ദമ്പതികളുടെ മകൻ വിനീതിന്റെയും വിവാഹത്തിൽ, വിവാഹ വേദിയിൽ വെച്ച് ഐ.ആർ.പി.സിക്ക് ധനസഹായം നൽകി.
ധനസഹായ തുക സി.പി.ഐ.(എം) മയ്യിൽ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം സ. എൻ. അനിൽകുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ സി.പി.ഐ.(എം) മയ്യിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.കെ. രാജൻ, എൻ. അശോകൻ, കെ. ബൈജു, അഴീക്കോടൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വില്ലേജ്മുക്ക് ബ്രാഞ്ച് സെക്രട്ടറി പി. അനീശൻ സ്വാഗതം പറഞ്ഞു. വേശാല എൽ.സി. സെക്രട്ടറി കെ. പ്രിയേഷ് കുമാർ, എൽ.സി. അംഗങ്ങളായ കെ. രാമചന്ദ്രൻ, കെ. ഗണേഷ്‌കുമാർ, കെ.വി. പ്രതീഷ്, ബ്രാഞ്ച് അംഗങ്ങളായ എം. ജനാർദ്ദനൻ മാസ്റ്റർ, കെ. പ്രജിത്ത്, കെ. ബാബു എന്നിവർ കുടുംബാംഗങ്ങളോടൊപ്പം ചടങ്ങിൽ സന്നിഹിതരായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

