ചട്ടുകപ്പാറ- അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ AIDWA മയ്യിൽ ഏറിയ സമ്മേളനം ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ (സ: ജോസഫൈൻ നഗർ) വെച്ച് നടന്നു.അഖിലേന്ത്യ അസിസ്റ്റൻറ് സെക്രട്ടറി എൻ.സുകന്യ ഉൽഘാടനം ചെയ്തു.പി.ശാന്തകുമാരി പതാക ഉയർത്തി. കെ.പി.രേഷ്മ രക്തസാക്ഷി പ്രമേയവും അനുശോചന പ്രമേയം ടി.ലീലയും അവതരിപ്പിച്ചു.പി.ശാന്തകുമാരി, സി.കെ. ശോഭന എം.കെ.ലിജി, പി.പി.റെജി എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലഹരി മാഫിയക്കെതിരെയുള്ള നിയമം ശക്തമാക്കുക, സത്രീകൾക്ക് ആർത്തവ അവധി അനുവദിക്കുക, സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ തടയുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.സംസ്ഥാനകമ്മറ്റി അംഗം ടി.ടി. റംല സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഏറിയ സെക്രട്ടറി കെ.പി.രാധ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി.കെ.ശ്യാമള ടീച്ചർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.ശോഭ, ടി.കെ സുലേഖ, ജില്ലാ കമ്മറ്റി അംഗങ്ങളായ ടി.വസന്തകുമാരി, കെ.കെ.രത്‌നകുമാരി, ടി.ലത എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.ചന്ദ്രൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
സെക്രട്ടറി – കെ.പി.രാധ
പ്രസിഡൻ്റ് -കെ.പി.രേഷ്മ
ട്രഷറർ -എം.വി.സുശീല
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

