മയ്യിൽ:
മയ്യിൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്.യുടെ ഓണക്കനി നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി, ഇരുവാപ്പുഴ നമ്പ്രത്തിലെ ത്രിവേണി ജെ.എൽ.ജി. ഗ്രൂപ്പ് നടത്തിയ പച്ചക്കറി–പൂകൃഷിയുടെ വിളവെടുപ്പ് നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി. സത്യഭാമ അധ്യക്ഷയായി. ബ്ലോക്ക് കോ–ഓർഡിനേറ്റർ രമ്യ ഹരിദാസ്, ഭരണസമിതി അംഗങ്ങളായ സുചിത്ര, ശാലിനി, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സിന്ധു, എം.ഇ. കൺവീനർ ശ്രീജ എന്നിവർ സംസാരിച്ചു. അഗ്രി സി.ആർ.പി ശോഭ നന്ദി പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

