കാര്യാംപറമ്പിലെ പ്രധാന പാതയിലൂടെ മൂക്കുപൊത്താതെ നടക്കാനാവില്ല: കോഴിമാലിന്യം തള്ളാനുള്ള ഇടമായി റോഡരികുകള്‍. തെരുവുനായശല്യം പെരുകുന്നു.

Kannadiparamba online news

മയ്യിൽ: കോഴിമാലിന്യവും പ്ലാസ്റ്റിക് മാലിന്യവും വലിച്ചെറിയാനുള്ള ഇടമായി മാറിയിരിക്കുകയാണ് മയ്യിൽ–കാഞ്ഞിരോട് റോഡിലെ കാര്യാംപറമ്പ്. റോഡരികുകളിലായി തള്ളുന്ന മാലിന്യത്തെ തെരുവുനായ്ക്കൾ കീറി വലിച്ചിഴക്കുന്നതോടെ പ്രദേശവാസികളും യാത്രക്കാരും വലിയ ദുരിതത്തിലാണ്.

നിരത്തുപാലം കയറ്റം മുതൽ മാതുൽ കാര്യാംപറമ്പ് കവല വരെയുള്ള ഏകദേശം ഒരു കിലോമീറ്റർ ദൈർഘ്യമുള്ള സ്ഥലമാണ് മാലിന്യം പതിവായി തള്ളുന്നത്. ഇതുവഴിയുള്ള കാൽനട യാത്രക്കാർ മൂക്കുപൊത്തിയും ഭീതിയോടെയും മാത്രമാണ് കടന്നുപോകുന്നത്. തെരുവുനായകളും കുറുനരികളും പകൽസമയത്തും ഇവിടെ കൂട്ടമായി കാണപ്പെടുന്നതിനാൽ സ്കൂൾ വിദ്യാർത്ഥികൾ നടന്നു പോകുന്നത് പോലും ഒഴിവാക്കിയിരിക്കുകയാണ്.

മയ്യിൽ, കുറ്റിയാട്ടൂർ പഞ്ചായത്ത് അധികൃതർ മാലിന്യം തള്ളരുതെന്ന ബോർഡ് സ്ഥാപിച്ചിട്ടും അതിനോട് ചേർന്നാണ് മാലിന്യങ്ങൾ നിറയുന്നത്. രാത്രിയിലൂടെയാണ് മാലിന്യം കൊണ്ടുവരുന്നതെന്ന് പ്രദേശവാസികൾ

കാര്യാംപറമ്പിനെ മാലിന്യമുക്തമാക്കുന്നതിനായി നാട്ടുകാരുടെ കൂട്ടായ്മ ഇടപെടൽ ആരംഭിച്ചു. റോഡരികിലെ കാട് സ്ഥിരമായി വെട്ടി വൃത്തിയാക്കാറുണ്ടെങ്കിലും മാലിന്യം തള്ളുന്നത് തുടരുന്നു. ഇനി രാത്രി സമയങ്ങളിൽ മാലിന്യം തള്ളാനെത്തുന്നവരെ പിടികൂടാൻ കാര്യാംപറമ്പ് കൂട്ടായ്മയുടെ നൈറ്റ് സ്‌ക്വാഡ് രൂപവത്കരിച്ചു പ്രവര്‍ത്തിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!