മാലിന്യം തള്ളിയവര്‍ക്ക് പിഴയീടാക്കി തിരിച്ചെടുപ്പിച്ച് മയ്യില്‍ പഞ്ചായത്ത്

Kannadiparamba online news


 മയ്യില്‍:  ജനവാസ മേഖലയില്‍ മാലിന്യം തള്ളിയ സ്വകാര്യ വ്യക്തിയെ പിടികൂടി പിഴയീടാക്കി നീക്കം ചെയ്യിപ്പിച്ച് പഞ്ചായത്ത്. കയരളം പൊയ്യൂരിലെ മയ്യില്‍ പഞ്ചായത്ത് അപ്പാരല്‍ പാര്‍ക്ക്, ബഡ്‌സ് സ്‌കൂള്‍, വയോജന പകല്‍ വിശ്രമകേന്ദ്രം എന്നിവിടങ്ങള്‍ക്കു സമീപം തള്ളിയ മാലിന്യമാണ് തിരിച്ചെടുപ്പിച്ചത്. ഹരിതകര്‍മ സേനാംഗങ്ങള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ്  ചൊവ്വാഴ്ച രാവിലെ നടപടിയെടുത്തത്.  മാലിന്യം തള്ളിയവരില്‍ നിന്ന് പതിനായിരം രൂപ പിഴയീടാക്കുകയും ചെയ്തു.സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മയ്യില്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം തള്ളുന്നത് കണ്ടെത്തിയത്.  പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ദിവാകരന്‍, വി.ഇ.ഒ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നടപടിയെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!