കോയാടൻ ചോയിക്കുനിമ്മൽ കുടുംബ സംഗമം; എൻഡോവ്മെൻറ് വിതരണം ചെയ്തു

Kannadiparamba online news

മുല്ലക്കൊടി: കോയാടൻ ചോയിക്കുനിമ്മൽ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബസംഗമം നടന്നു. കെ.സി. തങ്കമണിയുടെ പേരിൽ എൻഡോവ്മെന്റും, വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്കും കാർഷിക-മത്സ്യമേഖലയിലെ മികവിനുള്ള ജില്ലാതല അവാർഡും നൽകി.

ചെയർമാൻ കെ.സി. ബാലകൃഷ്ണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. കെ.സി. ഗോപിനാഥൻ, പി.കെ. കുഞ്ഞിരാമൻ നമ്പ്യാർ എന്നിവർ ആമുഖ പ്രഭാഷണം നടത്തി.

കെ.സി. അനന്യയാണ് കെ.സി. തങ്കമണി എൻഡോവ്മെന്റിന് അർഹത നേടിയിരിക്കുന്നത്. കെ.സി. രാമചന്ദ്രൻ, കെ.സി.വി. ജയൻ നമ്പ്യാർ, കെ.സി. സുലോചന, കെ.കെ. പുഷ്പവല്ലി, സി.കെ. ശാന്തകുമാരി, കെ.സി. പവിത്രൻ, എം.പി. രാജൻ, കെ.സി. കമലാക്ഷി അമ്മ, കെ.സി. പ്രദീപൻ, കെ.സി. പ്രേമരാജൻ, പി.സി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!