രക്ഷാബന്ധൻ ചടങ്ങിൽ പങ്കെടുത്ത ബി ജെ പി ക്കാരനെ ആക്രമിച്ച 25 സി പി എം പ്രവർത്തകർക്കെതിരെ കേസ്

Kannadiparamba online news

മയ്യിൽ:രക്ഷാബന്ധൻ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് പോകുകയായിരുന്ന ബി ജെ പി പ്രവർത്തകനെ ആക്രമിച്ച 25 സി പി എം പ്രവർത്തകർക്കെതിരെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു.ബി ജെ പി പ്രവർത്തകൻ കമ്പിൽ കൊളച്ചേരി സ്വദേശി ഏ.വി.രജിത്തിൻ്റെ (48) പരാതിയിലാണ് സി പി എം പ്രവർത്തകരായ റെനിൽ ,മോഹനൻ, സജയൻ ,നിധീഷ്, അജീഷ്, അനൂപ് എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 19 പേർക്കുമെതിരെ പോലീസ് കേസെടുത്തത്.ഇന്നലെ രാത്രി 8.30 മണിയോടെ കയരളം മൊട്ടഗോപാലൻ പീടികയ്ക്ക് സമീപത്ത് വെച്ചായിരുന്നു അക്രമം.സമീപകാലത്തായി സി പി എമ്മിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്ന സി പി എംബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിൽ വെച്ചായിരുന്നു രക്ഷാബന്ധൻ ചടങ്ങ് നടന്നത്. പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകവെയാണ് സി പി എം പ്രവർത്തകർ തടഞ്ഞുവെച്ച് രജിത്തിനെ ആക്രമിച്ചത്.പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!