കുറ്റ്യാട്ടൂർ:
മാണിയൂർ പാറാലിലെ ടി.പി ഖാദർ കുട്ടി മാസ്റ്റർ (68) നിര്യാതനായി. മത-സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ-ജീവകാരുണ്യ രംഗങ്ങളിലെ നിറ സാന്നിധ്യമായ അദ്ദേഹം, മുസ്ലിം ലീഗ് കുറ്റ്യാട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റും, മാണിയൂർ പാറാൽ ശംസുൽ ഉലമ മെമ്മോറിയൽ ബുസ്താനുൽ ഉലൂം അറബിക് കോളേജ് കമ്മിറ്റി വൈസ് പ്രസിഡൻ്റും, പാറാൽ ജമാഅത്ത് കമ്മിറ്റി ട്രഷററും ആയിരുന്നു.
അതിനുപുറമേ, തളിപ്പറമ്പ് അക്കിപ്പറമ്പ് യു.പി സ്കൂളിലെ അധ്യാപകനായും, കുണ്ടലക്കണ്ടി ഇർശാദുൽ മുസ്‌ലിമീൻ കമ്മിറ്റിയുടെ ദീർഘകാലത്തെ ജനറൽ സെക്രട്ടറിയായും, യു.ഡി.എഫ് കുറ്റ്യാട്ടൂർ പഞ്ചായത്ത് മുൻ ചെയർമാനായും ഖാദർ കുട്ടി മാസ്റ്റർ പ്രവർത്തിച്ചിട്ടുണ്ട്.
പരേതരായ മമ്മു-മറിയം ദമ്പതികളുടെ മകനാണ്.
ഭാര്യ: ടി.പി ഫാത്തിമ
മക്കൾ: അനസ് യാസീൻ (സെക്രട്ടറി, മുസ്ലിം ലീഗ് കുറ്റ്യാട്ടൂർ പഞ്ചായത്ത്), അസ്‌ലം, ഹസീന, അൻവർ, സഫ്രീന, അഫ്സൽ
മരുമക്കൾ: തസ്ലീമ, റംസീന, ഹക്കീം, ജുഹൈഫ, അബ്ദുന്നാസർ (സൗദി), നഫ്‌ല
സഹോദരങ്ങൾ: ഉസ്മാൻ, ആയിഷ, പരേതരായ അഹമദ്, ബീഫാത്തു
മയ്യിത്ത് ഇന്ന് (2025 ആഗസ്റ്റ് 8 വെള്ളിയാഴ്ച) വൈകിട്ട് 6 മണിയോടെ പാറാൽ ബുസ്താനുൽ ഉലൂം അറബിക് കോളേജ് അങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കും. 6.30ന് പാറാൽ ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരം, തുടർന്ന് പാറാൽ ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

