മയ്യില്‍: കക്കൂസ് മാലിന്യം കയറ്റിയ ടാങ്കര്‍ ലോറി നാട്ടുകാര്‍ പിടികൂടി. കുറ്റിയാട്ടൂര്‍ പൊറോളം വിനോദന്‍ പീടികക്ക് പിറകിലെ ഒഴിഞ്ഞ പറമ്പിലാണ് സംഭവം. പിടിയിലായത് ഒരാഴ്ച മുമ്പ് വളപട്ടണം പോലീസ് അര്‍ധരാത്രി പട്രോളിങ്ങിനിടെ പിടികൂടി പിഴ ഈടാക്കിയ ലോറി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ചിറക്കല്‍ പഞ്ചായത്തിലെ കുന്നുംകൈ എന്ന സ്ഥലത്തെ വയലില്‍ കക്കൂസ് മാലിന്യം നീരൊഴുക്കില്‍ തള്ളുന്നതിനിടെ പിടികൂടി സ്റ്റേഷനിലെത്തിച്ച ലോറി ചിറക്കല്‍ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഉത്തരവാദിത്വത്തില്‍ വയനാട് പനമരം സംസ്കരണ പ്ലാന്റിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ധേശിച്ചതാണ്. തുടര്‍ന്ന് ലോറി ഉടമ തളിപ്പറമ്പിലെ വി.ഒ.രാജന്, ആരോഗ്യവകുപ്പ് ജീവനക്കാരന് നിഷാന്ത് എന്നിവരുടോപ്പം പുറപ്പെട്ട ലോറിയാണ് പൊറോളത്തെ വിജനമായ സ്ഥലത്ത് നിര്‍ത്തിയിട്ട നിലയില്‍ കണ്ടത്.തുടര്‍ന്ന് പ്രദേശത്തെ നൂറോളം യുവാക്കളാണ് വാഹനം തടയാനെത്തിയത്. പഞ്ചായത്തംഗം അഡ്വ.ജിന്സിപ്രകാശ്, മയ്യില്‍ എസ്.ഐ. കെ.ഇമ്പ്രാഹിംകുട്ടി, സി.പി.ഒ.അജേഷ് രാജ് എന്നിവര്‍ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയിലാണ് ലോറി വിട്ടു നല്‍കിയത്. ഹോട്ടല്‍ മാലിന്യമെന്ന പേരിലാണ് കക്കൂസ് മാലിന്യം ഒഴുക്കാന്‍ ശ്രമിച്ചതെന്നും ഇതില്‍ മറ്റേതോ വ്യക്തിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

