മയ്യില്‍: കുളിക്കടവില്‍ 28 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട കല്ല്യാണ മോതിരം തിരിച്ചു കിട്ടി.മുല്ലക്കൊടിയിലെ ഒ.വി.വാസന്തിയുടെ കയ്യില്‍ നിന്ന് നഷ്പ്പെട്ട മോതിരമാണ് തിരിച്ചു കിട്ടിയത്.
മുല്ലക്കൊടിയിലെ അരിമ്പ്രമൂല താഴെ ഉറവ് കുണ്ട് ചാലില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ക്കാണ് മോതിരം ലഭിച്ചത്. ചെളി പുരണ്ട നിലയില്‍ ലഭിച്ച മോതിരം കഴുകിയപ്പോള്‍ സ്വര്‍ണ നിറം കണ്ടു. ഏതോ പേരിന്റെ അക്ഷരങ്ങളും മങ്ങിയ രീതിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് മുല്ലക്കൊടി പടിഞ്ഞാറ് എ.കെ.ജി.വായനശാലയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് മുല്ലക്കൊടി-മയ്യില്‍- കണ്ണൂര്‍ ആസ്പത്രി റൂട്ടിലോടുന്ന ഓംപ്രകാശ് ബസ് കണ്ടക്ടറായിരുന്ന പുതിയതെരുവിലെ കെ.അശോകന്റെ പേരാണ് മോതിരത്തിലെന്ന് തെളിഞ്ഞു.തുടര്‍ന്ന് വായനശാല പ്രവര്‍ത്തകര്‍ 28വര്‍ഷം മുമ്പ് താഴെ ഉറവ ചാലിലെ കുളിക്കടവില്‍ വെച്ച് ഒ.വി.വാസന്തിയുടെ മോതിരം നഷ്ടപ്പെട്ട സംഭവം ഓര്‍ത്തെടുക്കുകയും ഉടമയെ വിവരം അറിയിക്കുകയുമായിരുന്നു. വാസന്തിയുടെ ഭര്‍ത്താവ് 15 വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു.
മയ്യില്‍ ഇടൂഴി മാധവന് നമ്പൂതിരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശ്രീനന്ദ്,എന്‍.കെ.ഋതുനന്ദ് എന്നിവരും തോട്ടട ടെക്നിക്കല്‍ ഹൈസ്കൂളിലെകെ.ഋതുനന്ദ്, കെ.വി.ഷാരോണ്‍ എന്നിവര്‍ക്കാണ് കുളിക്കുന്നതിനിടെ മോതിരം കിട്ടിയത്. തുടര്‍ന്ന് വായനശാല ഭാരവാഹികളുടെ സാന്നിധ്യത്തില്‍ മോതിരം കൈമാറി. മുല്ലക്കൊടി പടിഞ്ഞാറ് യൂണിറ്റ് ബാലസംഘം പ്രവര്‍ത്തകരായ വിദ്യാര്ഥികളെഎ.കെ.ജി. വായനശാല പ്രവര്‍ത്തകരായ എം.കെ. സുമേഷ്, ഒ.പി. സുശീലന്, കെ.പ്രേമരാജന്‍, എന്‍.കെ. അശോകന്
എന്നിവര്‍ ചേര്‍ന്ന് അനുമോദിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

