കമ്പിൽ: കമ്പിലിൽ ഏറെക്കാലമായി നിർമ്മാണത്തിലുള്ള മൂന്ന് കെട്ടിടങ്ങൾ തകർന്നു വീണു. കൊളച്ചേരി പഞ്ചായത്തിലെ പാട്ടയം എൽ.പി സ്കൂളിനു സമീപം മാളിയേക്കൽ റോഡിൽ ഖാദർ എന്നവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ പത്ത് കെട്ടിടങ്ങളിൽ മൂന്നെണ്ണമാണ് പൂർണ്ണമായും തകർന്നു വീണത്.
അഞ്ച് വര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിയ കെട്ടിങ്ങളാണിത്. രണ്ടാം നിലയില്‍ ചെങ്കല്ലുകള്‍ കൊണ്ട് കെട്ടിയുയര്‍ത്തിയ ചുവരുകള്‍ കഴിഞ്ഞ മാസം തകര്‍ന്നു തുടങ്ങിയിരുന്നു. രണ്ട് ദിവസം മുമ്പാണ് കോണ്‍ക്രീറ്റ് സ്ലാബുകളും ബീമുകളും ഉള്‍പ്പെടെ നിലംപതിക്കാന്‍ ആരംഭിച്ചത്. അപകട ഭീഷണിയുണ്ടായതോടെ ഇതിലൂടെയുള്ള ഗാതഗതം നാട്ടുകാര്‍ നിയന്ത്രിച്ചിരുന്നു. സമീപത്തായുള്ള കെ കരീം പാട്ടയം എന്നവരുടെ വീടിന് അപായമുണ്ടാകാനിടയുള്ളതായി പരാതി സമര്‍പ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായ നിര്‍മാണം നടക്കാത്തതിനാലും അശാസ്ത്രീയമായ പ്രവൃത്തികള്‍ നടത്തിയതിനാലും വേണ്ടത്ര ഉറപ്പില്ലാതായതാണ് കെട്ടിങ്ങള്‍ തകരാനിടയായതെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് കൊളച്ചേരി വില്ലേജ് ഓഫീസര്‍ കെ.സി മഹേഷ് സംഭവ സ്ഥലം സന്ദര്‍ശിച്ച് അടിയന്തിര നടപടികള്‍ക്ക് നിർദ്ദേശം നല്‍കി. ബാക്കിയുള്ള കെട്ടിടങ്ങളും തകര്‍ന്നു വീഴാനിടയുണ്ടെന്നും ആരും സംഭവ സ്ഥലത്ത് പോകാന്‍ പാടില്ലെന്നും അദ്ദേഹം മന്നറിയിപ്പ് നൽകി.
ബാക്കിയുള്ള കെട്ടിടങ്ങളുടെ കമ്പികളും മെറ്റലുകളും ഇളകിവീഴാനിടയുള്ളതിനാല്‍ പ്രദേശത്ത് അപകട സധ്യത നിലനിൽക്കുന്നുണ്ട്. ഇതിനായുള്ള മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.
കമ്പിലിൽ നിർമ്മാണത്തിലുള്ള മൂന്ന് കെട്ടിടങ്ങൾ തകർന്നു വീണു
