മയ്യിൽ: താൽക്കാലികമായി കൊണ്ടുപോയ കാർ തിരികെ നൽകാതെ വഞ്ചിച്ചെന്ന പരാതിയിൽ നാലുപേർക്കെതിരെ മയ്യിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
കോളച്ചേരി സ്വദേശിയാണ് പരാതി നൽകിയത്. കാസർഗോഡ് വിദ്യാനഗർ മുട്ടത്തോടി ഇസാത്ത് നഗറിലെ കെ.എം. ഇബ്രാഹിം ഖലീൽ, ഭാര്യ ഫാജിസ, കാസർഗോട്ടെ അൽത്താഫ്, ശോഭിത്ത് എന്നിവരാണ് പ്രതികൾ.
കഴിഞ്ഞ ഫെബ്രുവരി 20-ന്, കല്യാണത്തിനുള്ള താൽക്കാലിക ആവശ്യത്തിന് 10 ദിവസത്തേക്ക് വേണ്ടിയെടുത്ത കെ.എൽ-07-സി.വി-1233 നമ്പറിലുള്ള ബെൻസ് കാർ തന്നോട് തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഒന്നാം പ്രതിയും ഭാര്യയും. എന്നാല്‍ പിന്നീട് കാര്‍ മൂന്നും നാലും പ്രതികള്‍ക്കു കൈമാറുകയും, കാർ തിരികെ ആവശ്യപ്പെട്ടപ്പോൾ 20 ലക്ഷം രൂപ ആവശ്യപ്പെട്ട് തിരിച്ചുനൽകാൻ താൽപര്യമില്ലെന്ന് അറിയിക്കുകയും ചെയ്തതായാണ് പരാതിയിലെ ആരോപണം.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

