കണ്ണാടിപറമ്പ: മാലോട്ട് കട്ടയാട്ട് കനാൽ റോഡിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കാറ്റിലും മഴയിലുമായി മരം പൊട്ടി വീണതിനെ തുടർന്ന് മൂന്നു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇതുവഴി പോയ ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഉടൻ തന്നെ യുത്ത് ലീഗ് പ്രവർത്തകർ സ്ഥലത്തെത്തി സംയുക്തമായി ഇടപെട്ട് മരം മുറിച്ചുമാറ്റിയതോടെ വൈകീട്ട് 5 മണിക്ക് ഗതാഗതം പുനഃസ്ഥാപിച്ചു.