ഡോക്ടേഴ്‌സ് ദിനം ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈസ്കൂളിൽ ആഘോഷിച്ചു

Kannadiparamba online news


കണ്ണാടിപറമ്പ് :- ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈ സ്കൂൾ ഹെൽത്ത്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഡോക്ടർസ് ദിനം ആചരിച്ചു.
സ്കൂൾ വെച്ച് നടന്ന ചടങ്ങിൽ കണ്ണൂർ ശ്രീ ചന്ദ് ഹോസ്പിറ്റൽ റെസിഡന്റ് മെഡിക്കൽ ഓഫീസർ ഡോക്ടർ ഗോകുൽ രഞ്ജിത് പരിപാടി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ സി എ ഒ ഡോക്ടർ താജുദ്ധീൻ വാഫി അദ്യക്ഷത വഹിച്ചു. കമ്മിറ്റി മെമ്പർ ശരീഫ് മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ സുനിത, അദ്ധ്യാപകരായ മേഘ, ഫാസില, സുചന കുമാരി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷഹാർബാന തുടങ്ങിയവർ സംസാരിച്ചു.. തുടർന്ന് യു പി വിദ്യാർഥികൾ മെഡിക്കൽ സ്കിറ്റ് അവതരണം നടത്തി.
സ്കൂൾ ഹെൽത്ത്‌ ക്ലബ്ബിന്റെ ഉത്ഘാടനവും നടന്നു.ഡോക്ടർ ഗോകുൽ രഞ്ജിത്ത് സ്കൂളിലേക്ക് മെഡിക്കൽ കിറ്റ് നൽകുകയും ചെയ്തു. സ്കൂൾ മാനേജ്മെന്റ്, അധ്യാപകരും ഡോക്ടറെ ആദരിച്ചു.സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹിമാൻ വേങ്ങാടൻ സ്വാഗതവും സയൻസ് ക്ലബ്‌ കൺവീനർ ഷസ്ന ടീച്ചർ നന്ദിയും പറഞ്ഞു.
തുടർന്ന് ഹൈ സ്കൂൾ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. സ്കൂൾ ചെയർമാൻ കെ പി അബൂബക്കർ ഹാജി അദ്യക്ഷത വഹിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!